Hero Image

മാതളത്തിന്റെ വേര് മുതൽ തൊലിവരെ എല്ലാം ഔഷധ ഗുണങ്ങൾ

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളം. വിറ്റാമിൻ സി, കെ, ബി, ഇ, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയതാണ് മാതളം. മാതളം മാത്രമല്ല, മാതളത്തിന്റെ കുരുവും ഭക്ഷ്യയോഗ്യവും മധുരവും രുചികരവുമാണ്.

പോഷകഗുണമുള്ളതിനാൽ മാതളത്തിന്റെ കുരു കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. അവയിലും ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ (വിറ്റാമിൻ സി, കെ പോലുള്ളവ), ധാതുക്കൾ (പൊട്ടാസ്യം പോലുള്ളവ) എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇതിന്റെ വേര് മുതൽ ഇല, തോട് വരെയും എല്ലാം ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ്. വേരിന്മേൽ തൊലിയിൽ ആൽക്കലോയ്ഡുകൾ ഉണ്ട്. മാതളപ്പഴത്തിൽ മധുരം, പുളി, ചവർപ്പ് എന്നീ രസങ്ങൾ അടങ്ങിയിട്ടുണ്ട്.

ദാഹശമനിയും ഊർജദായനിയും ആയ ഫലമാണ് ഇത്. ഇത് നിർജലീകരണം തടയുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ വരാതിരിക്കാൻ നല്ലതാണ്. ഛർദി, അതിസാരം, ഗ്രഹണി എന്നീ രോഗങ്ങളിൽ ഫലപ്രദമാണ്.

ഛർദിക്ക് മാതളത്തോട്, ചുക്ക് ഇവ ചതച്ചിട്ട് മോര് കാച്ചി സേവിക്കുന്നതു ഛർദി കുറയുവാൻ സഹായിക്കും. ദഹനക്കുറവിനും അരുചിക്കും ഇതു നല്ലതാണ്.പനിയുള്ളപ്പോൾ വിശപ്പും ദഹനവും രുചിയും ഉണ്ടാകുന്നതിനു മാതളത്തോട് ചേർത്ത് ഉണ്ടാക്കിയ മലർക്കഞ്ഞി കുടിക്കുന്നത് ആശ്വാസദായകമാണ്.

READ ON APP